Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Football

കെ​മ്പ​സി​ന്‍റെ ഹാ​ട്രി​ക്കും ‘നൈ​റ്റ് ഓ​ഫ് സെ​വി​യ്യ'​യും

1970ക​ളി​ല്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന്‍റെ​യും കേ​ര​ള ഫു​ട്‌​ബോ​ളി​ന്‍റെ​യും എ​തി​രാ​ളി​ക​ള്‍​ക്ക് ത​ക​ര്‍​ക്കാ​നാ​വാ​ത്ത പ്ര​തി​രോ​ധ മ​തി​ലാ​യി​രു​ന്നു സി.​സി. ജേ​ക്ക​ബ്. 1974ലെ ​ഏ​ഷ്യ​ന്‍ യൂ​ത്ത് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പും സ​ന്തോ​ഷ് ട്രോ​ഫി പ്ര​ഥ​മ കേ​ര​ള കി​രീ​ട​വും നേ​ടി​യ, സി.​സി എ​ന്ന് ഏ​വ​രും സ്‌​നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന റി​ട്ട. ഡെ​പ്യൂ​ട്ടി ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് 1978, 1982 ലോ​ക​ക​പ്പ് വി​ശേ​ഷ​ങ്ങ​ളാ​ണ് മ​ന​സി​ല്‍ പ​ച്ച​പി​ടി​ച്ചു കി​ട​ക്കു​ന്ന​ത്.

സി.​സി. ജേ​ക്ക​ബി​ന്‍റെ ഫി​ഫ ലോ​ക​ക​പ്പ് ഓ​ര്‍​മ​ക​ളി​ലേ​ക്ക്: “അ​ന്നൊ​ന്നും നാ​ട്ടി​ല്‍ ടെ​ലി​വി​ഷ​ന്‍ ഇ​റ​ങ്ങി​യി​ട്ടി​ല്ല. 1978ലെ ​ഹോ​ള​ണ്ട്-​അ​ര്‍​ജ​ന്‍റീ​ന ഫൈ​ന​ല്‍ ആ​ണ് ആ​ദ്യ ലോ​ക​ക​പ്പ് അ​നു​ഭ​വം. ഉ​റ​ക്ക​മൊ​ഴി​ച്ചി​രു​ന്ന് റേ​ഡി​യോ ക​മ​ന്‍റ​റി കേ​ട്ട​ത് ഇ​ന്ന​ലെ​യെ​ന്ന​പോ​ലെ ഇ​ന്നും മ​ന​സി​ലു​ണ്ട്. അ​ന്ന​ത്തെ ക​മ​ന്‍റ​റി കേ​ട്ടാ​ല്‍ അ​വ​ര്‍ മൈ​താ​ന​ത്ത് ക​ളി​ക്കു​ന്ന​ത് ക​ണ്‍​മു​ന്നി​ല്‍ എ​ന്ന​പോ​ലെ ന​മു​ക്ക് കാ​ണാ​നാ​കു​മാ​യി​രു​ന്നു”- ജേ​ക്ക​ബ് പ​റ​യു​ന്നു.

“1974 ലെ ​ഫൈ​ന​ലി​സ്റ്റു​ക​ള്‍ ആ​യി​രു​ന്നെ​ങ്കി​ലും കി​രീ​ടം സ്വ​ന്ത​മാ​ക്കാ​ന്‍ ക​ഴി​യാ​തെ​പോ​യ ഹോ​ള​ണ്ടി​ന് 1978ലെ ​ക​പ്പ് കി​ട്ട​ണ​മെ​ന്നാ​യി​രു​ന്നു എ​ന്‍റെ ആ​ഗ്ര​ഹം. ആ​ദ്യ​പ​കു​തി തീ​രു​ന്ന​തി​ന് കു​റ​ച്ചു​മു​മ്പ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ അ​ന്ന​ത്തെ സൂ​പ്പ​ര്‍​സ്റ്റാ​ര്‍ കെ​മ്പ​സ് ഗോ​ള്‍ സ്‌​കോ​ര്‍ ചെ​യ്തു. ക​ളി അ​വ​സാ​നി​ക്കാ​ന്‍ 10-15 മി​നി​റ്റ് ശേ​ഷി​ക്കേ ഹോ​ള​ണ്ടി​ന്‍റെ സ​മ​നി​ല ഗോ​ള്‍. ക​ളി അ​ധി​ക​സ​മ​യ​ത്തേ​ക്കു നീ​ണ്ടു. അ​ധി​ക​സ​മ​യ​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി തീ​രും മു​ന്‍​പേ കെ​മ്പ​സി​ന്‍റെ ര​ണ്ടാം ഗോ​ള്‍. ഇ​തോ​ടെ മാ​രി​യോ കെ​മ്പ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ലെ ടോ​പ്‌​സ്‌​കോ​റ​റും മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചു​മാ​യി. ര​ണ്ടാം പ​കു​തി​യി​ല്‍ ബെ​ര്‍​ട്ടോ​ണി​യു​ടെ ഗോ​ളോ​ടെ 3-1ന് ​അ​ര്‍​ജ​ന്‍റീ​ന​യ്ക്കു കി​രീ​ടം. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ഹോ​ള​ണ്ടി​നു നി​രാ​ശ.

പി​റ്റേ​ത്ത​വ​ണ​ത്തെ ക​ളി​യാ​ണ് ഞാ​ന്‍ ടെ​ലി​വി​ഷ​നി​ല്‍ ആ​ദ്യ​മാ​യി ക​ണ്ട ലോ​ക​ക​പ്പ്. അ​ന്ന് ഞാ​ന്‍ ക​സ്റ്റം​സി​ല്‍ മ​ദ്രാ​സ് എ​യ​ര്‍ പോ​ര്‍​ട്ടി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. 1982 ജൂ​ലൈ എ​ട്ട്. സ്‌​പെ​യി​നി ലെ ​സെ​വി​ല്ലെ​യി​ല്‍ ഫ്രാ​ന്‍​സും ജ​ര്‍​മ​നി​യും ത​മ്മി​ലു​ള്ള സെ​മി ഫൈ​ന​ല്‍ മ​ത്സ​രം. എ​നി​ക്കൊ​രു അ​ത്യാ​വ​ശ്യ മു​ണ്ടെ​ന്നു​പ​റ​ഞ്ഞ് ജോ​ലി കൂ​ട്ടു​കാ​ര​നെ ഏ​ല്‍​പ്പി​ച്ച് എ​യ​ര്‍​പോ​ര്‍​ട്ടി​ലെ സ്‌​പെ​ന്‍​സ​റി​ന്‍റെ റ​സ്റ്റോ​റ​ന്‍റി​ലേ​ക്ക് പോ​യി. അ​ന്ന് അ​വി​ടെ ടെ​ലി​വി​ഷ​ന്‍ ഉ​ണ്ട്. അ​വി​ടെ ഇ​രു​ന്നാ​ണ് ക​ളി ക​ണ്ട​ത്. എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട അ​റ്റാ​ക്കിം​ഗ് ഡി​ഫ​ന്‍​ഡ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​യ പോ​ള്‍ ബ്രൈ​റ്റ് ന​ര്‍ അ​ന്ന​ത്തെ ജ​ര്‍​മ​ന്‍ ടീ​മി​ന്‍റെ ന​ട്ടെ​ല്ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തപ്പോലെ​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ സു​ധീ​ര്‍ ക​ര്‍​മാ​ക്ക​റും ക​ളി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ക​ളി കാ​ണ​ണ​മെ​ന്ന​തു വ​ല്ലാ​ത്തൊ​രു മോ​ഹ​മാ​യി​രു​ന്നു.

ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ​ത്ത​ന്നെ ഏ​റ്റ​വും മി​ക​ച്ച മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യും വി​വാ​ദ​പ​ര​മാ​യ മ​ത്സ​ര​മാ​യും ആ​ണ് ഈ ​ക​ളി അ​റി​യ​പ്പെ​ടു​ന്ന​ത്. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു ടീ​മു​ക​ളും ഒ​രു ഗോ​ള്‍ വീ​ത​മ​ടി​ച്ച് സ​മ​നി​ല. ആ​ദ്യ ഗോ​ള​ടി​ച്ച​ത് ഫ്രാ​ന്‍​സി​ന്‍റെ ക്യാ​പ്റ്റ​ന്‍ മി​ഷേ​ല്‍ പ്ലാ​റ്റി​നി ആ​യി​രു​ന്നു. അ​ധി​ക​സ​മ​യ​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി​യി​ല്‍ ഫ്രാ​ന്‍​സ് 3-1 ന് ​മു​ന്നി​ലെ​ത്തി. ര​ണ്ടാം പ​കു​തി​യി​ല്‍ ജ​ര്‍​മ​നി 3 -3 സ​മ​നി​ല​യി​ല്‍ ആ​ക്കി. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഒ​രു സെ​മി​ഫൈ​ന​ല്‍ മ​ത്സ​രം ടൈ​ബ്രേ​ക്ക​റി​ലേ​ക്കു​പോ​യി. ഒ​രു കി​ക്ക് ജ​ര്‍​മ​ന്‍ ഗോ​ളി ഷു​മാ​ക്ക​ര്‍ ത​ട​ഞ്ഞി​ട്ട​തോ​ടെ 5-4 ന് ​അ​വ​ര്‍ ജ​യി​ച്ച് ഫൈ​ന​ലി​ലെ​ത്തി. കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ല്‍ അ​വ​ര്‍ 3-1 ന് ​ഇ​റ്റ​ലി​യോ​ടു പ​രാ​ജ​യ​പ്പെ​ട്ടു.

പ​ക്ഷേ, വ​ള​രെ വി​വാ​ദ​ങ്ങ​ള്‍ നി​റ​ഞ്ഞ മ​ത്സ​ര​മാ​യി​രു​ന്നു അ​ത്. ജ​ര്‍​മ​ന്‍ ഗോ​ള്‍​കീ​പ്പ​ര്‍ ഹെ​റാ​ള്‍​ഡ് ഷു​മാ​ക്ക​ര്‍ ഫ്ര​ഞ്ച് താ​രം പാ​ട്രി​ക് ബാ​റ്റി​സ്റ്റ​നെ ബോ​ക്‌​സി​നു പു​റ​ത്തു​വ​ച്ച് ശ​ക്ത​മാ​യി ഇ​ടി​ച്ചു​വീ​ഴ്ത്തി. ബോ​ധ​ര​ഹി​ത​നാ​യ ബാ​റ്റി​സ്റ്റ​ന്‍റെ വാ​രി​യെ​ല്ലു​ക​ള്‍ ഒ​ടി​യു​ക​യും പ​ല്ലു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നി​ട്ടും ഹോ​ള​ണ്ടു​കാ​ര​നാ​യ റ​ഫ​റി ചാ​ള്‍​സ് കോ​ര്‍​വ​ര്‍ ഫൗ​ള്‍ വി​ളി​ക്കു​ക​യോ കാ​ര്‍​ഡ് ന​ല്‍​കു​ക​യോ ചെ​യ്തി​ല്ല. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ വി​വാ​ദ റ​ഫ​റിം​ഗ് തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ഇ​ത്. 'നൈ​റ്റ് ഓ​ഫ് സെ​വി​യ്യ' എ​ന്നാ​ണ് ഈ ​മ​ത്സ​രം അ​റി​യ​പ്പെ​ടു​ന്ന​ത്”- അദ്ദേഹം ഓർമിക്കുന്നു.

ഇഷ്ട ക​ളി​ക്കാ​ര​ന്‍

“അ​റ്റാ​ക്കിം​ഗ് ഡി​ഫ​ന്‍​ഡ​ര്‍ എ​ന്ന നി​ല​യി​ല്‍ ഞാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​ത് വെ​സ്റ്റ് ജ​ര്‍​മ​നി​യു​ടെ ഫ്രാ​ന്‍​സ് ബെ​ക്ക​ന്‍​ബോവ​റെ​ത്ത​ന്നെ​യാ​ണ്. ‘ഡെ​ര്‍ കൈ​സ​ര്‍' (ച​ക്ര​വ​ര്‍​ത്തി എ​ന്ന​ര്‍​ഥം) എ​ന്ന വി​ളി​പ്പേ​രു​ള്ള അ​ദ്ദേ​ഹം ക​ളി​ക്കാ​ര​നാ​യും പ​രി​ശീ​ല​ക​നാ​യും ലോ​ക​ക​പ്പ് നേ​ടി​യ ഇ​തി​ഹാ​സ​താ​ര​മാ​ണ്. പ്ര​തി​രോ​ധ​നി​ര​യി​ല്‍​നി​ന്ന് ക​ളി നി​യ​ന്ത്രി​ക്കാ​നും ആ​ക്ര​മ​ണ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും അ​സാ​ധാ​ര​ണ ക​ഴി​വ്. ആ​ധു​നി​ക ലി​ബ​റോ ( സ്വീ​പ്പ​ര്‍ ) പൊ​സി​ഷ​നെ ജ​ന​പ്രി​യ​മാ​ക്കി​യ താ​രം. മി​ക​ച്ച നേ​തൃ​ഗു​ണം, പാ​സിം​ഗ് മി​ക​വ്, ക​ളി​യെ മൊ​ത്ത​മാ​യി റീ​ഡിം​ഗ് ന​ട​ത്താ​നു​ള്ള ക​ഴി​വ്”.

ഇ​ത്ത​വ​ണ സാധ്യതയുള്ള ടീം

“ഏ​തെ​ങ്കി​ലും ഒ​രു യൂ​റോ​പ്യ​ന്‍ ടീം ​ക​പ്പ് നേ​ടും. ഒ​ന്നു​കി​ല്‍ സ്‌​പെ​യി​ന്‍ അ​ല്ലെ​ങ്കി​ല്‍ ഫ്രാ​ന്‍​സ്. പോ​ര്‍​ച്ചു​ഗ​ലി​ന്‍റെ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ഒ​രു ഗോ​ളെ​ങ്കി​ലും അ​ടി​ക്ക​ണം എ​ന്നാ​ണ് എ​ന്‍റെ മോ​ഹം. ക​ഴി​ഞ്ഞ​ത​വ​ണ ക്വാ​ര്‍​ട്ട​റി​ല്‍ മൊ​റോ​ക്കോ​ക്കെ​തി​രെ ആ​ദ്യ​പ​കു​തി​യി​ല്‍ റോ​ണോ​യെ കോ​ച്ച് ഫെ​ര്‍​ണാ​ണ്ടൊ സാ​ന്‍റോ​സ് ക​ളി​പ്പി​ച്ചി​രു​ന്നി​ല്ല. ക​ളി​പ്പി​ച്ചി​രു​ന്നെ​ങ്കി​ല്‍ അ​വ​ര്‍ സെ​മി​യി​ലെ​ത്തി​യേ​നേ എ​ന്നാ​ണെ​ന്‍റെ വി​ശ്വാ​സം. ഇ​ത്ത​വ​ണ 48 ടീ​മു​ക​ള്‍ ഉ​ള്ള​തു​കൊ​ണ്ട് കാ​ണി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​മെ​ങ്കി​ലും ക​ളി​ക​ളു​ടെ നി​ല​വാ​രം കു​റ​യാ​നാ​ണു സാ​ധ്യ​ത”-​ജേ​ക്ക​ബ് പ​റ​ഞ്ഞു നി​ര്‍​ത്തി.

Latest News

Corehub Up